കനിവ് കമ്മ്യൂണിറ്റി സെന്റർ ഉദ്ഘാടനം
ബാലരാമപുരം: ചാരിറ്റി രംഗത്തെ സന്നദ്ധ സംഘടനയായ തണലും, ബാലരാമപുരം ജനകീയ പ്രതികരണവേദിയുടെയും സംയുക്ത സംരംഭമായ കനിവ് കമ്മ്യൂണിറ്റി സെന്റർ ഐത്തിയൂർ ചാമവിളയിൽ അഡ്വ.എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുച്ഛമായ നിരക്കിൽ ഫിസിയോ തെറാപ്പി, സൈകാട്രിക് വിഭാഗത്തിന്റെ സേവനം എന്നിവ ലഭിക്കും. കനിവ് കമ്മ്യൂണിറ്റി സെന്റർ ചെയർമാൻ എച്ച്.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തേജസ് നസീർ,കോഓർഡിനേറ്റർ ജെ.എം.സുബൈർ, തണൽ ചെയർമാൻ പി.മാഹീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.എസ്.വസന്തകുമാരി,എം.ബി.അഖില, ഗ്രാമപഞ്ചായത്തംഗങ്ങളായ സക്കീർ ഹുസൈൻ, എം.രവീന്ദ്രൻ,ഡി.സി.സി ജനറൽ സെക്രട്ടറി വിൻസന്റ് ഡി.പോൾ, മുൻ ഗ്രാമപഞ്ചായത്തംഗം എ. അർഷാദ്, മുസ്ലിം ലീഗ് സംസ്ഥാനസമിതി അംഗം ഹുമയൂൺ കബീർ, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ബിസ്മി ഇസ്മായിൽ,ഷാനവാസ് മൗലവി,എം.എം.നൗഷാദ്, നസീർ ഖാൻ,സൈഫുദീൻ,അബ്ദുൽ ഹലീം,എം.ഹാജ എന്നിവർ സംസാരിച്ചു.