നാഷണൽ യൂത്ത് വളണ്ടിയർ ഒഴിവലേക്ക് അപേക്ഷ ക്ഷണിച്ചു

Friday 24 February 2023 12:00 AM IST

തൃശൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലെത്തിക്കുകയാണ് വളണ്ടിയർമാരുടെ ജോലി. ഏപ്രിൽ 1ന് 18 വയസ് പൂർത്തിയായവർക്കും 29 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ് പ്രവർത്തകർക്കും മുൻഗണന. പരിശീലനത്തിന് ശേഷം 2023 ഏപ്രിൽ മുതലായിരിക്കും നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. നിയമനകാലാവധി ഒരു വർഷം. മികവുള്ളവർക്ക് ഒരുവർഷം കൂടി ദീർഘിപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം www.nyks.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി 2023 മാർച്ച് 9നകം അപേക്ഷിക്കണം. ഫോൺ: 04872360355, 7907764873, ഇമെയിൽ- nykthrissur@gmail.com. വിലാസം: ജില്ലാ യൂത്ത് ഓഫീസർ, നെഹ്രു യുവ കേന്ദ്ര, അയ്യന്തോൾ പി.ഒ. തൃശൂർ 3 എന്ന വിലാസത്തിലോ ലഭിക്കും.