സിനിമാ പൂരത്തിന് ഇന്ന് ആക്ഷൻ.
Friday 24 February 2023 12:56 AM IST
കോട്ടയം. അക്ഷരനഗരിയെ ഇനി അഞ്ചുനാൾ ലോകസിനിമയുടെ നെറുകയിലെത്തിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് അനശ്വര തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. സംവിധായകനും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും. സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിതോമസ് ചാഴികാടൻ എം പി നിർവഹിക്കും. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് നൽകി നിർവഹിക്കും.