കാപ്പാ ചുമത്തിയ നടപടി ശരിവെച്ചു

Friday 24 February 2023 12:32 AM IST

കോട്ടയം: ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോനൂരാജ്, ജിഷ്ണു, കുഞ്ഞി എന്ന് വിളിക്കുന്ന മനാഫ് എന്നിവരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ കാപ്പാ ഉപദേശക സമിതിയിൽ അപ്പീൽ പോയത്. എന്നാൽ അപ്പീൽ തള്ളിയ സമിതി പൊലീസ് റിപ്പോർട്ട് ശരിവച്ചിരുന്നു. ഇത് സർക്കാരും അംഗീകരിക്കുകയായിരുന്നു. ഇവർ മൂവരും വർഷങ്ങളായി ജില്ലയിലെ പല സ്ഥലങ്ങളിലും വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതേത്തുടർന്നാണ് ഇവർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയത്.