ആറ്റിങ്ങലിൽ മാതൃഭാഷാ ദിനാചരണം
Friday 24 February 2023 1:54 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊളാഷ് ഒാഡിറ്റോറിയത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടന്നു. മലയാള ശാല പ്രസിഡന്റും ചിത്രകാരനുമായ സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരായ വിജയൻ പാലാഴി,ബിനു വേലായുധൻ, ആറ്റിങ്ങൽ ഗോപൻ, സുജ കമല, വഞ്ചിയൂർ ഉദയകുമാർ, ദീപക് പ്രഭാകരൻ, ഗായിക അശ്വതി എന്നിവർ സംസാരിച്ചു.വർക്കല ഗോപാലകൃഷ്ണൻ സമാഹരിച്ച പാടിപ്പതിഞ്ഞ ഓണപ്പാട്ടുകൾ എന്ന പുസ്തകം വിജയൻ പാലാഴി അശ്വതിക്ക് നൽകി പ്രകാശനം ചെയ്തു.