ചാക്കോച്ചൻ , സുരാജ് ചിത്രം ഗ്‌ർർർ ആരംഭിച്ചു

Friday 24 February 2023 6:00 AM IST

ശ്രുതി രാമചന്ദ്രനും അനഘയും നായികമാർ

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയ്‌ക് സംവിധാനം ചെയ്യുന്ന ഗ‌്‌ർർർ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. ശ്രുതി രാമചന്ദ്രനും അനഘയുമാണ് നായികമാർ.രഞ്ജിത്തിന്റെ ഞാൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ശ്രുതി രാമചന്ദ്രൻ പ്രേതം, സൺഡേ ഹോളിഡേ, അന്വേഷണം, കാണെക്കാണെ, മധുരം തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്.മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിൽ ശ്രീനാഥ് ഭാസിയുടെ നായിക റെയ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനഘ. രക്ഷാധികാരി ബൈജു ഒപ്പ് ആണ് ആദ്യ ചിത്രം.പ റവയിൽ ഷെയ്ൻ നിഗമിന്റെ നായികയായും വേഷമിട്ടു.തമിഴ് , തെലുങ്ക് ഭാഷകളിലും അഭിനയിച്ചു.അതേസമയം കണ്ണൂർ ആണ് ഗ്ർർർ എന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. പൃഥ്വിരാജിനെ നായകനാക്കി എസ്ര എന്ന ചിത്രം ജയ്‌ക് സംവിധാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ഗ്‌ർർർ നിർമ്മിക്കുന്നത്. അതേസമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു ആണ് രചന. ജയസൂര്യയോടൊപ്പം അഭിനയിച്ച എന്താടാ സജീ, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ജൂഡ് അന്തോണി ജോസഫിന്റെ 2018 എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട് .