കേരള മദ്യനിരോധന സമിതി ധർണ
ആറ്റിങ്ങൽ:കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദ്യുര്യോധനൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒയ്ക്ക് നിവേദനവും നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുരളിധരൻ, സിനിമ സിരീയൽ താരം മീനാ കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ ശശിധരൻ, ഡോ.സജിമഹിളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഹലീമ ബീവി. ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു വർക്കല, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് അൻസാരി, സെക്രട്ടറി രംജിത് കടയ്ക്കാവൂർ, ജോ. സെക്രട്ടറി കല്ലുമല ശശി, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനിബാൾ, വർക്കല മണ്ഡലം പ്രസിഡന്റ് രതീഷ്, സെക്രട്ടറി സന്ദീപ്, ജോ. സെക്രട്ടറി ബിനു.എസ് എന്നിവർ പങ്കെടുത്തു.