പൂര നിലാവിന് തിരിതെളിഞ്ഞു. കളിയാട്ടം തുടങ്ങി

Friday 24 February 2023 12:13 AM IST

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് കുമരനെല്ലൂർ ദേശം സംഘടിപ്പിക്കുന്ന പൂരനിലാവിന് തിരിതെളിഞ്ഞു. ഒരാഴ്ചക്കാലം നീളുന്ന കലാപരിപാടികൾക്ക് തുടക്കമായി. ഓട്ടുപാറ കുന്നംകുളം സംസ്ഥാന പാതയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യ ദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമപ്പണിക്കരും സംഘവും ചേർന്ന് അവതരിപ്പിച്ച രക്ത ചാമുണ്ടി തെയ്യം കളിയാട്ടത്തിൽ അരങ്ങേറി. തുടർന്ന് ചുടലഭദ്രകാളി അരങ്ങിലെത്തി. ഇന്ന് രക്തേശ്വരി തെയ്യം, പൊട്ടൻ തെയ്യം എന്നിവ അരങ്ങേറും. നാളെ ദശപുഷ്പം സൗപർണിക എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി, നിള ഫെസ്റ്റിവലിൽ ചിട്ടപ്പെടുത്തിയ അംബ എന്റെ കേരളം എന്നീ നൃത്ത നൃത്ത്യങ്ങൾ, 27 ന് ആനച്ചമയ പ്രദർശനം. പ്രകാശ് ഉള്ളേരി അവതരിപ്പിക്കുന്ന സംഗീത ശില്പം എന്നിവ അരങ്ങേറും.