കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം

Friday 24 February 2023 12:38 AM IST
കൊയ്ത്തുകാലത്ത് കർഷർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പാടശേഖര സമിതി ഭാരവാഹികൾ ഉൾപ്പടെ ഉള്ളവരെ പങ്കെടുപ്പിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എച്ച്.സലാം എം.എൽ.എ സംസാരിക്കുന്നു.

അമ്പലപ്പുഴ: വിളവെടുപ്പു ഘട്ടത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് എച്ച് .സലാം എം. എൽ. എ നിർദ്ദേശിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ വിളവെടുപ്പു സുഗമമാക്കുന്നതിനും, കൊയ്ത്തുകാലത്ത് കർഷർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എച്ച്. സലാം.നെല്ലിന്റെ ജലാംശ പരിശോധനക്ക് പാടശേഖരങ്ങൾക്ക് യന്ത്രം വാങ്ങാൻ യോഗം തീരുമാനിച്ചു. കൊയ്ത്ത് നോഡൽ ഓഫീസർ (കൃഷി ഡെപ്യൂട്ടി ഡയറക്ടർ) അജിത് കുമാർ, പാഡി മാർക്കറ്റിങ് ഓഫീസർമാരായ അനിൽ കെ ആന്റോ, ആനി മാത്യു, അസി.ലേബർ ഓഫീസർ സി. സിയാദ് എന്നിവർ പങ്കെടുത്തു. കൃഷി അസി.യറക്ടർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.