പൊതിച്ചോറ് വിതരണം

Friday 24 February 2023 12:40 AM IST
തങ്കി പള്ളിയിലെ ഇടവക സമൂഹം പലരിൽ നിന്ന് ലഭിച്ച ഭക്ഷ്യ വിഭഗങ്ങൾ ആശുപത്രിയിലെ കിടപ്പു രോഗികൾക്കായി പൊതിച്ചോറുകളാക്കി കൊണ്ടുവന്നത് എ.എം. ആരിഫ് എം. പി വിതരണം ചെയ്യുന്നു.

അമ്പലപ്പുഴ : വിവിധ കുടുംബങ്ങളിൽ നിന്ന് ലഭിച്ച ഭക്ഷ്യവിഭവങ്ങൾ പൊതിച്ചോറുകളാക്കി ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് വിതരണം ചെയ്തു. തീർത്ഥാടനകേന്ദ്രമായ ചേർത്തല തങ്കി പള്ളിയിലെ ഇടവക സമൂഹം വലിയ നോമ്പ് ആരംഭമായ വിഭൂതി തിരുനാളിലെ ഉപാസനയിലൂടെ 1500 കുടംബത്തിൽ നിന്ന് ലഭിച് ചഭക്ഷ്യ വിഭവങ്ങളാണ് വിതരണം ചെയ്തത് .എ.എം. ആരിഫ് എം. പി ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി രോഗികൾക്ക് നൽകി. ജോസ് ബാബു കോതാട്ട്, ഇ .എ. ജോസഫ് ഇടവഴിക്കൽ ,മാത്യൂസ് പാട്ടാണംശ്ശേരി, തോമസ് കടപ്പുറത്ത് പറമ്പിൽ, പി .ജെ.ജേക്കബ്, അലക്സ് കല്ലുവീട്ടിൽ ,സൈബു പെരുവേലിൽ, സേവ്യർ കുന്നുമ്മേൽ എന്നിവർ നേതൃത്വം നൽകി.