പാചകവാതക വിതരണം: കൂലി നിശ്ചയിച്ചു
Friday 24 February 2023 12:41 AM IST
ആലപ്പുഴ: പാചകവാതക വിതരണം മുനിസിപ്പൽ പരിധിയിൽ പൂർണമായും പഞ്ചായത്ത് പരിധിയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിലും സൗജന്യമാക്കി. അഞ്ചു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ദൂര പരിധിയിൽ 33 രൂപ, 10 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെയുള്ള ദൂരപരിധിക്ക് 43 രൂപ, 15 കിലോമീറ്റർ മുതൽ 20 കിലോമീറ്റർവരെ 50 രൂപ, 20 കിലോമീറ്ററിനു മുകളിൽ പരമാവധി 58 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. എല്ലാ പാചകവാതക വിതരണ ഏജൻസികളും വിതരണക്കൂലി ബില്ലിൽ പ്രത്യേകമായി ചേർക്കണം. വീഴ്ച വരുത്തുന്ന ഏജൻസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.