ഉപതിരഞ്ഞെടുപ്പ്: 28ന് അവധി

Friday 24 February 2023 12:44 AM IST
ഉപതിരഞ്ഞെടുപ്പ്

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28ന് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ്, എടത്വാ ഗ്രാമ പഞ്ചായത്തിലെ 15 ാം വാർഡ്, എന്നിവയുടെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 27, 28 തീയതികളിലും അവധിയായിരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമല്ല. പൊതുപരീക്ഷകൾ മാറ്റമില്ലാതെ നടക്കും.