പൈപ്പ് പൊട്ടി, യാത്രക്കാരെ വട്ടം ചുറ്റിച്ച് വെള്ളക്കെട്ട്
Friday 24 February 2023 12:45 AM IST
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം പള്ളിമുക്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്കും പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും വെള്ളക്കെട്ട് ദുരിതം വിതച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി വണ്ടാനം എം.സി.എച്ച് യൂണിറ്റ് ആവശ്യപ്പെട്ടു. ബിജിലാൽ അധ്യക്ഷനായി. സമിതി സെക്രട്ടറി അബ്ദുൾ ജബ്ബാർ പനച്ചുവട്, ഹരികുമാർ, പരീത്, സജീവൻ എന്നിവർ സംസാരിച്ചു.