അങ്കണവാടി ശിലാസ്ഥാപനം

Friday 24 February 2023 12:46 AM IST
അരൂകുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് 72-ാം നമ്പർ അങ്കണവാടിയുടെ പുനർ നിർമ്മാണത്തിനായി

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡിലെ 72-ാം നമ്പർ അങ്കണവാടിയുടെ പുനർ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ആമിനയുമ്മയാണ് അങ്കണവാടിക്ക് സ്ഥലം വിട്ടു നൽകിയത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വെള്ളേഴത്ത് അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത്‌ മെമ്പർ ബിനിത പ്രമോദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറ ഹസൻ, സ്റ്റാൻഡിംഗ്. കമ്മിറ്റി ചെയർപേഴ്സൺ അൻസില നിഷാദ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ അനിമോൾ അശോകൻ, അനീസ്, പഞ്ചായത്ത് മെമ്പർ പ്രകാശൻ വെള്ളപ്പനാട്ട്, വിനു ബാബു, ഷമീല ഹാഷിം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ കെ.എ.മാത്യു നന്ദി പറഞ്ഞു.