ജനറൽ ആശുപത്രി റിസർച്ച് സെല്ലിന് നേട്ടം

Friday 24 February 2023 12:49 AM IST
ട്യൂബർകുലോസിസ് അസോസിയേഷൻ ഒഫ് ഇന്ത്യ

ആലപ്പുഴ : ജനറൽ ആശുപത്രി റിസർച്ച് സെല്ലിന്റെ നാല് ഗവേഷണ പ്രബന്ധങ്ങൾ ട്യൂബർകുലോസിസ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ കോൺഫറൻസിൽ അവതരണത്തിനായി തിരഞ്ഞെടുത്തു. ദീർഘകാല പ്രമേഹരോഗികളിൽ ക്ഷയരോഗസാദ്ധ്യത, ഇത്തരം രോഗികളിൽ ക്ഷയരോഗ സാദ്ധ്യതയിലെ ലിംഗ വിവേചനം, ക്ഷയരോഗ നിർണയത്തിലെ നൂതന വിദ്യയായ ട്രൂനാറ്റ് വിദ്യയിലെ സ്വാധീന ശക്തികൾ എന്നീ പേപ്പറുകളാണ് റിസർച്ച് സെൽ മേധാവിയും സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടനുമായ ഡോ. കെ. വേണുഗോപാലും ഡോ. ഗോപികയും അവതരിപ്പിക്കുക. ഈസ്റ്റ് റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെ വാങ്ങിയ കമ്പ്യൂട്ടറും മറ്റുമാണ് റിസർച്ച് സെല്ലിൽ ഉപയോഗിക്കുന്നത്.