അമ്മയെ ചവിട്ടിക്കൊന്ന വിമുക്തഭടന് ജീവപര്യന്തം

Friday 24 February 2023 1:56 AM IST

തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ചവിട്ടിക്കൊന്ന വിമുക്തഭടന് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ . പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. ചിറയിൻകീഴ് പടനിലം രാമമന്ദിരം സ്വദേശി ഗോപകുമാറാണ് മാപ്പില്ലാതെ ക്രൂരകൃത്യം ചെയ്തത്.തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ്
അഴൂർ മുട്ടപ്പലം ബേബി ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന റിട്ട. സർക്കാർ ജീവനക്കാരിയായ സുകുമാരി അമ്മയാണ്കൊല്ലപ്പെട്ടത്. 2012 മാർച്ച് അഞ്ചിന് രാത്രി 2.30 നായിരുന്നു സംഭവം. മദ്യപിക്കാൻ പണം നല്കാത്തതിന് പ്രതി അമ്മയെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവം മൂലമാണ് സുകുമാരിയമ്മ മരിച്ചത്. ഗോപകുമാറിന്റെ കടുത്ത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയിരുന്നു. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കെ. എൽ ഹരീഷ്‌കുമാർ, സുധി.എം.ഐ എന്നിവർ ഹാജരായി. സ്വാമി വിവേകാനന്ദന്റെ വരികളെ ഉദ്ധരിച്ചാണ് കോടതി വിധിന്യായം ആരംഭിച്ചത്. അമ്മ എന്നത് സ്‌നേഹത്തിന്റെ പ്രതീകമാണ്. അമ്മയാണ് കുടുംബത്തെ സംരക്ഷിക്കുന്നതും നയിക്കുന്നതും എന്ന വിവേകാനന്ദന്റെ വാക്കുകൾ കോടതി ചൂണ്ടിക്കാട്ടി.

Advertisement
Advertisement