മനുഷ്യമോചനപോരാട്ടത്തിൽ പിൻബലമേകിയത് ആയോധനകലകൾ:മന്ത്രി ജി.ആർ.അനിൽ

Thursday 23 February 2023 10:07 PM IST

തലശ്ശേരി:സ്വാതന്ത്ര്യ സമരത്തിലും മനുഷ്യന്റെ മോചന പോരാട്ടത്തിലും വീറോടെ നിന്ന ജനതക്ക് ആരോധനകലയുടെ ചൂരും ചുണയുമാണ് പിൻബലമേകിയതെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ അഭിപ്രായപ്പെട്ടു.ഗ്രാമീണ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ നിലനിൽക്കുന്ന പ്രദേശം കൂടിയാണ് പൊന്ന്യം.മനുഷ്യരെ ഒന്നിപ്പിക്കാൻ കലകൾക്ക് സാധിക്കുമെന്ന് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഏഴരക്കണ്ടത്തിൽ നടക്കുന്ന സപ്തദിന പൊന്ന്യത്തങ്കം സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ വിശിഷ്ടാതിഥിയായിരുന്നു. അഡ്വ.പ്രദീപ് പാണ്ടനാട്,സനില പി.രാജ്, ജസിത, കെ.വി.പവിത്രൻ, കെ.നൂറുദ്ദീൻ, ജയകുമാർ എന്നിവർ സംസാരിച്ചു. എ.വി.അജയകുമാർ സ്വാഗതവും സുഗിഷ് നന്ദിയും പറഞ്ഞു.
തിരുവാതിര കോൽക്കളി പൂവാട്ട്പറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം.കളരി എന്നിവയുടെ കളരിപ്പയറ്റ് , സി.ജെ.കുട്ടപ്പന്റെ നാടൻ പാട്ട് എന്നിവയാണ് ഇന്നലെ അരങ്ങേറിയത്.

Advertisement
Advertisement