ആറ്റുകാൽ പൊങ്കാല : സുരക്ഷയ്ക്ക് 3,300 പൊലീസുകാർ must
Friday 24 February 2023 3:07 AM IST
തിരുവനന്തപുരം: മാർച്ച് 7ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിൽ സുരക്ഷയ്ക്കായി 800 വനിതാ പൊലീസുകാരടക്കം 3,300 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്നലെ മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. കൊവിഡാനന്തരം നടക്കുന്ന പൊങ്കാലയായതിനാൽ മുൻ വർഷങ്ങളെക്കാൾ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 27 മുതൽ കെ.എസ്.ആർ.ടി.സി, ഇലക്ട്രിക് ബസുകളുൾപ്പെടെ 10 വീതം ദീർഘ, ഹ്രസ്വദൂര സർവീസുകളും പൊങ്കാല ദിവസം മാത്രം 400 ബസുകളും സർവീസ് നടത്തും. ആറ്റുകാൽ ദേവി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാകളക്ടർ ജെറോമിക് ജോർജ്, സബ്കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.