സ്വർണം പൂശിയ ഉരുപ്പടികൾ പണയം വച്ച് പണം തട്ടിയയാൾ അറസ്റ്റിൽ
Friday 24 February 2023 1:52 AM IST
വിഴിഞ്ഞം: പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണം പൂശിയ ഇരുമ്പ് ഉരുപ്പടികൾ പണയം വച്ച് പണം തട്ടിയ കേസിൽ ഒരാളെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലം പേരകത്ത് താമസിക്കുന്ന കൃഷ്ണകുമാറിനെയാണ് (55) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്ത് കോട്ടയം കിടങ്ങൂർ പൊലീസിന് കൈമാറിയത്.
കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 80,000 രൂപ തട്ടിയ കേസിലാണ് ഇപ്പോൾ അറസ്റ്റ്. അന്വേഷണത്തിൽ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ 23 കേസുകളുണ്ടെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു. പേരകത്ത് ഇരുനിലയുള്ള ആഡംബര വീട്ടിലാണ് താമസം. പുറത്ത് നിന്നുള്ളവർ പ്രവേശിക്കാതിരിക്കാൻ വിലകൂടിയ നായ്ക്കളെ ഇയാൾ വളർത്തിയിരുന്നുവെന്നും നഗരത്തിൽ വൈകുണ്ഠം എന്ന പേരിൽ ഹോംസ്റ്റേ നടത്തുന്നുവെന്നും പൊലീസ് പറഞ്ഞു.