കുടിക്കാം, നാടൻ പാനീയങ്ങൾ

Thursday 23 February 2023 10:56 PM IST
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച നാടൻ പാനീയമേള.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നാടൻ പാനീയമേള സംഘടിപ്പിച്ചു. സോഫ്റ്റ് ഡ്രിംഗ്സിന്റെ പിന്നാലെപ്പോകുന്ന പുതുതലമുറയ്ക്ക് നാടൻ പാനീയങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൈവിദ്ധ്യമാർന്നതും രുചിയേറിയതുമായ ഒട്ടനവധി പാനീയങ്ങൾ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ തയ്യാറാക്കി. തേങ്ങാപ്പാൽ, മോര് തുടങ്ങി വ്യത്യസ്തങ്ങളായ സംഭാരങ്ങൾ, ശങ്കുപുഷ്പം മത്തങ്ങ, ചെമ്പരത്തിപ്പൂ, ജാതിക്ക, ലൂവിക്ക, കശുമാങ്ങ, ചാമ്പക്ക, പച്ചമാങ്ങ, റാഗി, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഉപയോഗിച്ചുള്ള വിവിധതരം ജ്യൂസുകൾ സ്‌ക്വാഷുകൾ, ഷെയ്ക്കുകൾ തുടങ്ങി പോഷക സമൃദ്ധമായ പാനീയങ്ങളുടെ പ്രദർശനവും നടത്തി. പാനീയങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം കുട്ടികൾക്ക് നൽകി. പ്രധാനാദ്ധ്യാപിക സിനി എം. കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ്, പി.ടി.എ കമ്മിറ്റി അംഗങ്ങളായ എൻ.എസ്. ശാലിനി, ശാരിക നിജീഷ്, ഐ.എസ്. ജിഷ, എം.ബി. സജീഷ് എന്നിവർ നേതൃത്വം നൽകി.