സ്പാനിഷ് പ്രധാനമന്ത്രി യുക്രെയിനിൽ

Friday 24 February 2023 6:30 AM IST

കീവ് : സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്നലെ യുക്രെയിൻ സന്ദർശിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കീവിലെത്തിയ അദ്ദേഹം പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ വിജയിക്കില്ലെന്നും സ്പെയിൻ യുക്രെയിനൊപ്പമുണ്ടെന്നും സാഞ്ചസ് പറഞ്ഞു.