നേത്രപരിശോധന ക്യാമ്പ് നാളെ.
Saturday 25 February 2023 12:34 AM IST
വൈക്കം . വൈക്കം സഹകരണ എംപ്ലോയീസ് സംഘവും ലോട്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടപ്പിക്കുന്ന നേത്രപരിശോധന ക്യാമ്പ് തലയോലപ്പറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9 30മുതൽ 1 വരെ നടക്കും. സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. വൈക്കം ബി ആർ സിയുടെ കീഴിൽ വരുന്ന പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കാഴ്ച പരിമിതിയുള്ള കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവ്വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ എന്നിവർ പങ്കെടുക്കും.