റഷ്യൻ സംഘം സന്ദർശിച്ചു.
Saturday 25 February 2023 12:31 AM IST
കോട്ടയം . എം ജി സർവകലാശാലയും റഷ്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ടെപോഫോളും ചേർന്ന് നടത്തുന്ന സംയുക്ത ഗവേഷണ പരിപാടിയുടെ ഭാഗമായി കമ്പനി പ്രതിനിധികൾ സർവകലാശാലയിൽ സന്ദർശനം നടത്തി. ജനറൽ ഡയറക്ടർ ഡോ. കരാപെറ്റ് ടെർസകാറിയൻ, കൊമേഴ്‌സ്യൽ ഡയറക്ടർ ഡോ. വോസ്‌കൻ മെൽകോണിയൻ, ഇറിന സറെറ്റ്‌സ്‌കയ എന്നിവർ വൈസ് ചാൻസലർ സാബു തോമസുമായി കൂടിക്കാഴ്ച നടത്തി. സർവകലാശാലയിലെ ലാബുകൾ സന്ദർശിച്ച സംഘം അദ്ധ്യാപകരുമായും ഗവേഷണ വിദ്യാർത്ഥികളുമായും സംവദിച്ചു. എക്‌സ്പാൻഡബിൾ പോളി എത്തിലിൻ ഉപയോഗിച്ച് തീപിടിത്തത്തെ പ്രതിരോധിക്കുന്ന സംയുക്തം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഗവേഷണ പരിപാടിക്ക് ഒരു വർഷം മുമ്പാണ് തുടക്കം കുറിച്ചത്.