ബ്യൂട്ടീഷ്യൻ പരിശീലനം .

Saturday 25 February 2023 12:56 AM IST

കോട്ടയം . സ്വയം തൊഴിൽ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്കും ഉപവരുമാന സാധ്യതകൾക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടീഷ്യൻ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ത്രെഡിംഗ്, ബ്ലീച്ചിംഗ്, ഫെഷ്യലിംഗ്, മേക്കപ്പ്, ഡ്രസ്സ് കോസ്റ്റിയൂമിംഗ്, പെഡിക്യൂർ, ഓയിൽ മസ്സാജ് തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയിനേഴ്‌സായ ലീനാ ബിനു, മിനി ജോയി എന്നിവർ നേതൃത്വം നൽകി