ഊറ്ററ റസിഡന്റ്സ് അസോസിയേഷൻ

Saturday 25 February 2023 1:33 AM IST

വിഴിഞ്ഞം:ഊറ്ററ റസിഡന്റ്സ് അസോസിയേഷന്റെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന

അന്നം പുണ്യം,പ്രതിമാസ പെൻഷൻ ചികിത്സാ സഹായം എന്നിവയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് ജി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ശ്രീകുമാർ,കാഞ്ഞിരംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ചെല്ലപ്പൻ,എസ്.എം.പ്രകാശ് ദാസ്,ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രം സെക്രട്ടറി എസ്.ലാലികുമാർ,അസോസിയേഷൻ രക്ഷാധികാരി കരിച്ചൽ ഗോപാലകൃഷ്ണൻ, അസോസിയേഷൻ ഖജാൻജി ശരണ്യ എന്നിവർ സംസാരിച്ചു.ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഹിമാ രജനീഷിനെയും, സബ് ജയിൽ സൂപ്രണ്ടായി സ്ഥാനകയറ്റം കിട്ടിയ എസ്.രവീന്ദ്രനെയും ആദരിച്ചു.