മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കല്ലമ്പലത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
Saturday 25 February 2023 3:12 AM IST
കല്ലമ്പലം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍ നേരെ കരിങ്കൊടി കാണിച്ച മൂന്ന് കോൺഗ്രസ് പ്രവർത്തകർ കല്ലമ്പലത്ത് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് അരുൺ, കോൺഗ്രസ് പ്രവർത്തകരായ വിശാഖ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4ന് ദേശീയപാതയിൽ നാവായിക്കുളം ഫാർമസി ജംഗ്ഷന് സമീപം മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ മുദ്രാവാക്യം മുഴക്കി കരിങ്കൊടി കാണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലെന്ന നിലയിൽ കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, ബി.ജെ.പി നാവായിക്കുളം പഞ്ചായത്തംഗം ജിഷ്ണു എന്നിവരെ രാവിലെ തന്നെ കരുതൽ തടങ്കലിലാക്കിയിരുന്നു. വൈകിട്ടോടെ എല്ലാവരെയും വിട്ടയച്ചു.