ഏജന്റിലെ ആദ്യ ഗാനം മല്ലി മല്ലി പുറത്തിറങ്ങി

Saturday 25 February 2023 6:01 AM IST

അഖിൽ അക്കിനേനി ചിത്രം ഏജന്റിലെ മല്ലി മല്ലി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.അഖിലും നായിക സാക്ഷി വൈദ്യയുമാണ് ഗാനരംഗത്ത്. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്ന ഗാനം ശ്രദ്ധ നേടുന്നു. തെലുങ്കിലെ മികച്ച സംവിധായകരുടെ നിരയിൽ ഇടംപിടിച്ച സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റിൽ മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷം അവതരിപ്പിക്കുന്നു. തെുലങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന് റസൂൽ എല്ലൂരൺ ഛായാഗ്രഹണം നിർവഹിക്കുന്നു.കഥ വക്കന്തം വംശി.എകെ എന്റർടെയ്ൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര ആണ് നിർമ്മാണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗ് നിർവഹിക്കുന്നു . കലാസംവിധാനം അവിനാഷ് കൊല്ല. സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി .പി.ആർ. ഒ ശബരി .