സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു

Saturday 25 February 2023 1:07 AM IST

കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാന തലത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവൽ'ന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സുജിത്ത് (27). ജോബിഷ് ജോസഫ് (25)എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി ആനന്ദ്.ആർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്. പു

ൽപ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും, സംസ്ഥാനത്തുടനീളം മയ്യിൽ, കതിരൂർ, വളപട്ടണം,കാസർഗോഡ് പയ്യോളി, മലപ്പുറം, ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സംഘം ചേർന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവർച്ച നടത്തൽ, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പുൽപ്പള്ളി പെരിക്കല്ലൂർ മൂന്ന് പാലം ചക്കാലക്കൽ വീട്ടിൽ സുജിത്ത്.

പുൽപ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും ജില്ലക്ക് പുറത്ത് കാസർകോട് പയ്യോളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും, സംഘം ചേർന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവർച്ച നടത്തൽ, വധശ്രമം, അടിപിടി, ഉൾപ്പെടെ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നടവയൽ അംശം കയാക്കുന്ന് സ്വദേശി പതിപ്ലാക്കൽ വീട്ടിൽ ജോബിഷ് ജോസഫ് . സുജിത്തും ജോബിഷ് ജോസഫും അടങ്ങുന്ന സംഘമാണ് 2022 ഒക്ടോബറിൽ കാട്ടിക്കുളത്ത് പൊലീസ് എന്ന സ്റ്റിക്കർ പതിച്ച വാഹനവുമായി വന്ന് ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന സിൽവർ ലൈൻ ബസ് തടഞ്ഞ് മലപ്പുറം സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം വരുന്ന പണം കവർച്ച ചെയ്തത് കൊണ്ട് പോയത് . ഈ കേസിൽ പ്രതികളെ പൊലീസ് വേഗത്തിൽ പിടികൂടിയിരുന്നു.