ജവാനിലൂടെ അല്ലു അർജുൻ ഹിന്ദിയിൽ

Saturday 25 February 2023 6:07 AM IST

ഷാരൂഖ് ഖാൻ - അറ്റ്‌ലി ചിത്രം ജവാനിൽ അതിഥി വേഷത്തിൽ അല്ലു അർജുൻ എത്തുന്നു.അല്ലു അർജുന്റെ ആദ്യ ബോളിവുഡ് ചിത്രമാണ്. അടുത്ത ആഴ്ച മുംബെയ് യിൽ ജവാന്റെ ലോക്കേഷനിൽ അല്ലു ജോയിൻ ചെയ്യും. ദീപിക പദുകോണും അതിഥി വേഷത്തിൽ എത്തുന്നു. ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ എത്തുന്ന ജവാനിൽ നയൻതാര ആണ് നായിക. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്.നയൻതാരയുടെയും അറ്റ്ലിയുടെയും ബോളിവുഡ് പ്രവേശം കൂടിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെയും ബോളിവുഡ് പ്രവേശമാണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമ്മാണം. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട് . ജൂൺ 2 നാണ് റിലീസ്.