കരകാണാ കടലല മേലെ, വിവാഹ വാർഷികത്തിൽ അജു വർഗീസ്
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് അജു വർഗീസ്. നിർമ്മാണരംഗത്തും സജീവമാണ് അജു. സമൂഹമാദ്ധ്യമത്തിൽ സജീവമായ അജു കുടുംബവിശേങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാര്യ അഗസ്റ്റീനയ്ക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രമാണ് അജു പങ്കുവച്ചിട്ടുള്ളത്. കരകാണാ കടലല മേലെ മോഹത്തിൻ കുരുവി പറക്കാൻ തുടങ്ങി 9 വർഷം എന്ന രസകരമായ അടിക്കുറിപ്പും അജു ചിത്രത്തിനു നൽകിയിട്ടുണ്ട്. സിജു വിത്സൻ, സംവിധായകൻ തരുൺ മൂർത്തി എന്നിവർ ആശംസ അറിയിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഇരട്ടകളായ ഇവാനും ജുവാനനയും ലൂക്കും ജയ്‌ക്കും ആണ് മക്കൾ. അടുത്തിടെ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിൽ അജു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോമോ ഇൻ ദുബായ് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2018, ഉല്ലാസപൂത്തിരികൾ, നദികളിൽ സുന്ദരി യമുന, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് പുതിയ ചിത്രങ്ങൾ.