മോഹൻലാലിന്റെ വാലിബൻ പൊഖ്റാനിൽ
രാജീവ് പിള്ളയും മണികണ്ഠൻ ആചാരിയും
മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടെെ വാലിബൻ രാജസ്ഥാനിൽനിന്ന് പൊഖ് റാനിലേക്ക് ഷിഫ്ട് ചെയ്തു. ഇരുപതു ദിവസത്തെ ചിത്രീകരണമാണ് പൊഖ് റാനിൽ പ്ളാൻ ചെയ്തിട്ടുള്ളത്.രാജീവ് പിള്ള, മണികണ്ഠൻ ആചാരി എന്നിവർ വാലിബന്റെ ഭാഗകുന്നതിന് ജോയിൻ ചെയ്തു.
ലിജോ സാറും ലാൽസാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രീകരണത്തിൽ ഞാനും ചേർന്നു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മണികണ്ഠൻ കുറിച്ചു.ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് മണികണ്ഠൻ ആചാരി. രാജീവ് രവിയുടെ കമ്മട്ടിപ്പാടം ആണ് റിലീസിന് ഒരുങ്ങുന്ന മണികണ്ഠൻ ചിത്രം.അതേസമയം ആട് 2 വിൽ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും മലൈക്കോട്ടൈ വാലിബനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, മറാത്തി നടി സൊണാലി കുൽകർണി എന്നിവരും അഭിനയിക്കുന്നുണ്ട്. പി.എസ്. റഫീക്ക് രചന നിർവഹിക്കുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ഷിബു ബേബി ജോണിന്റെ ജോൺ ആന്റ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.