കാമുകനൊപ്പം റാമ്പിൽ രാകുൽ പ്രീത്

Saturday 25 February 2023 6:19 AM IST

റാമ്പിൽ കാമുകനും നടനുമായ ജാക്കി ബഗ്നാനിക്കൊപ്പം തിളങ്ങി നടി രാകുൽ പ്രീത്. ഹൈദരാബാദിൽ നടന്ന ഷോയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. 2021 ൽ ആണ് രാകുൽ തന്റെ പ്രണയബന്ധം ഒൗദ്യോഗികമായി ആരാധകരെ അറിയിച്ചത്.സിൽവർ, മിന്റ് നിറങ്ങളിലെ കുർത്തയാണ് ജാക്കി അണിഞ്ഞത്. പീച്ച് പിങ്ക് ലെഹങ്കയിൽ അതി മനോഹരിയായി രാകുൽ. ഡയമണ്ട് ചോക്കറാണ് ലെഹങ്കയ്ക്കൊപ്പം രാകുൽ സ്റ്റെൽ ചെയ്തത്. ജാക്കിയും രാകുലും റാമ്പിലൂടെ നടക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്.

2021 ൽ ആണ് രാകുലിനൊപ്പമുള്ള ചിത്രം ജാക്കി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ചത്. രാകുലിന്റെ പിറന്നാൾ ദിവസമായിരുന്നു ജാക്കിയുടെ വെളിപ്പെടുത്തൽ.

അതേസമയം ഛത്രിവായി ആണ് രാകുൽ അവസാനമായി അഭിനയിച്ച ചിത്രം. ബഡേ മിയാൻ ഛോട്ടേ മിയാൻ, ഗണപത് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ജാക്കി ചിത്രങ്ങൾ.ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാവുമെ

ന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.