കളരി അഭ്യാസത്തിൽ സ്വാസിക

Saturday 25 February 2023 6:22 AM IST

കളരിപ്പയറ്റ് അഭ്യസിക്കുന്ന ചിത്രവും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സ്വാസിക. ആരാധകർ ഏറ്റെടുത്ത ചിത്രത്തിനു നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അതോടൊപ്പം വിമർശനങ്ങളുമുണ്ട്. ഇനി രണ്ടു പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് കൂടുതൽ അഭ്യാസം ഒന്നം വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങിയിരിക്കാം എന്ന കമന്റിന് സ്വാസിക മറുപടി നൽകുന്നുണ്ട്.വീട്ടിൽ ഇരിക്കുമ്പോൾ ടൈംപാസിനു വേണ്ടിയാണ് പഠിക്കുന്നത് - എന്തിനെയും നേരിടാൻ താൻ തയ്യാറാണ് എന്നാണ് സ്വാസിക നൽകിയ മറുപടി. അതേസമയം വലിയ കളരി ഫാനായിരുന്നു താൻ എന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോയിൽ പറയുന്നു. അതേസമയം ചതുരം എന്ന ചിത്രം ആണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്തത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ സെലീന എന്ന കഥാപാത്രമായി ശക്തമായ പകർന്നാട്ടം നടത്തി.