മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിൽ സണ്ണി വയ്ൻ

Saturday 25 February 2023 6:25 AM IST

​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ യു​വ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ സണ്ണി വയ് ൻ . ഒരു കുട്ടനാടൻ ബ്ളോഗിനുശേഷം സണ്ണി വയ് ൻ മ​മ്മൂ​ട്ടി​ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ത്രയം, വേല എന്നീ ചിത്രങ്ങളാണ് സണ്ണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലി ചിത്രം കാസർഗോൾഡിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​എ​ത്തു​ന്ന​ ​കണ്ണൂർ സ്ക്വാഡിൽ വിജയരാഘവൻ,​ റോണി ഡേവിഡ് ,​ശബരീഷ് വർമ്മ,​ അസീസ് നെടുമങ്ങാട്,​ ​ ​ദീ​പ​ക് ​പ​റ​മ്പോ​ൽ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് കൊച്ചിയിലും ചിത്രീകരണമുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം.​ക​ഥ​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​.​ സംവിധായകൻ റോ​ബി​യു​ടെ​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​നും​ ​ന​ട​നു​മാ​യ​ ​റോ​ണി​ ​ഡേ​വി​ഡും മു​ഹ​മ്മ​ദ് ​ഷാ​ഫി​യും​ ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​മു​ഹ​മ്മ​ദ് ​റാ​ഹി​ൽ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാ​മും​ ​എ​ഡി​റ്റ​ർ​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​റു​മാ​ണ്.​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ എസ്. ജോർജ്.​ ​വിതരണം വേ​ഫറെർ​ ​ഫി​ലിം​സ് ​.,​പി​ ​ആ​ർ​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ ശേ​ഖ​ർ.