മെഗാ തൊഴിൽമേള ഇന്ന്
Saturday 25 February 2023 12:54 AM IST
ചേർത്തല : മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സഹസ്രാബ്ദ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല നൈപുണ്യ കോളേജുമായി സഹകരിച്ചുള്ള മെഗാതൊഴിൽമേള ഇന്ന് രാവിലെ ഒമ്പതു മുതൽ മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസിൽ നടക്കും. ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. 50ലധികം കമ്പനികൾ പങ്കെടുക്കുമെന്ന് ജൂബിലി ആഘോഷകമ്മിറ്റി ചെയർമാൻ ഫാ.ആന്റോ ചേരാംതുരുത്തി,നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി,വി.കെ.ജോർജ്ജ്,ഐസക്ക് മാടവന എന്നിവർ അറിയിച്ചു. പ്ലസ് ടു,ഡിഗ്രി,പി.ജി,എൻജിനീയറിംഗ്,ഐ.ടി.ഐ,പോളിടെക്നിക്ക്,നഴ്സിംഗ്,ഹോട്ടൽമാനേജ്‌മെന്റ് യോഗ്യതയുള്ളവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പ്രവൃത്തിപരിചയമില്ലാത്തവർക്കും പങ്കെടുക്കാം. ബയോഡാറ്റയുമായി എത്തണം. ഫോൺ: 9846606606.