പ്രവർത്തക സമ്മേളനം

Saturday 25 February 2023 12:55 AM IST
എടത്വാ വികസന സമിതി

കുട്ടനാട് : എടത്വാ വികസന സമിതി പ്രവർത്തക സമ്മേളനം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷനായി. രക്ഷാധികാരികളായ അഡ്വ.പി.കെ.സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറർ ടി.എൻ.ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പി.ഡി .മേശ്കുമാർ, സെക്രട്ടറിമാരായ മിനു തോമസ്, അജി കോശി, എ.ജെ.കു‌ഞ്ഞുമോൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ തോമസ് കളങ്ങര, എം.ജെ.ജോർജ്, ജോജി സാമുവൽ തുടങ്ങിയവർ സംസാരിച്ചു.