ബോധവത്കരണ ക്ളാസ് നടത്തി

Saturday 25 February 2023 12:05 AM IST
ബോധവത്കരണ ക്ളാസ്

ആലപ്പുഴ : റോട്ടറി ക്ലബ്‌ ഒഫ് ആലപ്പി മോചനം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്‌ നടത്തി . പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. നർക്കോട്ടിക് സെൽ സിവിൽ പൊലീസ് ഓഫീസർ ശാന്തകുമാർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽഡോ.റീതാ ലത, റോട്ടറി ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ. ജോർജ് തോമസ്, കെ.ചെറിയാൻ, കുമാരസ്വാമി പിള്ളൈ, ഡോ.അസ്‌ലം, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.