സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തണം

Saturday 25 February 2023 12:06 AM IST
ബേബി പാറക്കാടൻ

നെടുമുടി: കേരളത്തിലെ കുറച്ചു കൃഷിക്കാർ ഇസ്രയേൽ സന്ദർശിക്കുകയും അവിടേക്കു പോയ അത്രയും ആളുകൾ തിരിച്ചു വരാതിരിക്കുകയും ചെയ്തതു സംബന്ധിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകകയായിരുന്നു പാറക്കാടൻ. ജില്ലാ പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. ആന്റണി കരിപ്പാശേരി, ജോമോൻ കുമരകം ,രാജൻ മേപ്രാൽ ,കാസിം മുഹമ്മദ് , പി.ടി.രാമചന്ദ്രൻനായർ , ജേക്കബ്ബ് എട്ടുപറയിൽ ,ജോ നെടുങ്ങാട് എന്നിവർ സംസാരിച്ചു. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ തീരുമാനമാകാത്തപക്ഷം സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു.