എ.ബി വിലാസം സ്കൂൾ വാർഷികം
Saturday 25 February 2023 1:07 AM IST
മുഹമ്മ : എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. എ.എം.ആരിഫ് എം. പി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനാകും. കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ സ്കോളർഷിപ്പ് വിതരണം ചെയ്യും. വിരമിക്കുന്ന അധ്യാപിക ജയശ്രീയെ ആദരിക്കലും സ്മരണിക പ്രകാശനവും സ്കൂൾ മാനേജർ ജെ ജയലാൽ നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ ഉപഹാരം നൽകും.