ധർണ നടത്തി
Saturday 25 February 2023 12:07 AM IST
ആലപ്പുഴ : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ സംഘടിപ്പിച്ച കൂട്ടധർണ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഇ.യു ജില്ലാ സെക്രട്ടറി പി.ആർ.സുജിത് മുഖ്യപ്രഭാഷണം നടത്തി. എസ്.രാജേന്ദ്രൻ, ഡി.പി.മധു, , പി എസ് സന്തോഷ് കുമാർ, , എസ് ശരത്, ഇ വി പ്രമോദ്, ഹരികൃഷ്ണൻ പി എസ്, ബി.മുരളീകുമാർ, സി.വി.സുധീഷ്, വിനയ്,എ.ആർ.സുജിത് രാജു തുടങ്ങിയവർ സംസാരിച്ചു. ക്ലാർക്ക്, ബാങ്ക് മാൻ,സ്വീപ്പർ തസ്തികയിൽ നിയമനം നടത്തുക, കരാർ, പുറംകരാർ തൊഴിൽ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.