കുട്ടികളുടെ നാടകോത്സവം ഇന്ന്
കൊടുങ്ങല്ലൂർ: പുരോഗമന കലാ സാഹിത്യ സംഘം, എസ്.എൻ പുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടകോത്സവം ഇന്ന് വൈകീട്ട് ആറിന് എസ്.എൻ പുരം ക്ഷേത്ര മൈതാനിയിൽ നടക്കും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സലീഷ് പത്മിനി സുബ്രഹ്മുണ്യൻ രചനയും സംവിധാനവും നിർവഹിച്ച പായസം സന്തോഷ് എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി വിനീഷ് പാലയോട് എഴുതി സലീഷ് സംവിധാനം ചെയ്ത കാക്കേ, കാക്കേ കൂടെവിടെ എന്ന നാടകവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കും. മൂത്തകുന്നം എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഒരു കോട്ട് കഥ എന്ന നാടകവും ബിയോണ്ട് ദ ബൗണ്ടറീസ് എന്ന യു.പി.എസ് കളരി പറമ്പിന്റെ നാടകവും അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, ടി.കെ രമേഷ് ബാബു, എ.പി സുനിൽ, സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ഷിലിൻ എന്നിവർ പങ്കെടുത്തു.