വ്യാപാരി വാഹന പ്രചരണ ജാഥ

Friday 24 February 2023 10:27 PM IST

തൃശൂർ : സർക്കാർ വ്യാപാര മേഖലയോട് കാണിക്കുന്ന നിരന്തര അവഗണനയിലും വ്യാപാരി ദ്രോഹനടപടിയിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടേറിയേറ്റ് ധർണയുടെ ഭാഗമായി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്തിയ സമരപ്രഖ്യാപന വാഹന പ്രചരണ ജാഥ സമാപിച്ചു. കോർപറേഷന് മുന്നിൽ നടന്ന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയ് മൂത്തേടൻ, പി.നാരായണൻ കുട്ടി, പി.പവിത്രൻ, ജോർജ്ജ് മണ്ണുമ്മൽ, വി.ടി.ജോർജ്ജ്, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, പി.വി.സെബാസ്റ്റ്യൻ, ബിജു എടക്കളത്തൂർ, ജോഷി തേറാട്ടിൽ, രഘു കെ.എ, നജ്ജ, കെ.എ.അബി, ഷൈന ജോർജ്ജ് എന്നിവർ സംസാരിച്ചു.