മധുസൂദനൻ നായർക്കും സി.രാധാകൃഷ്ണനും ആദരം
Friday 24 February 2023 10:36 PM IST
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്മാരായ സി.രാധാകൃഷ്ണനെയും പ്രൊഫ.വി.മധുസൂദനൻ നായരെയും പൊന്നാടയണിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു.