സൗജന്യ നീന്തൽ പരിശീലനം
Friday 24 February 2023 11:22 PM IST
കണ്ണൂർ :കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കണ്ണൂർ ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ശാസ്ത്രീയ പ്രാഥമീക നീന്തൽ പരിശീലനം നാളെ രാമന്തളി ഏറൻ പുഴയിൽ നടക്കും. അതിവേഗ നീന്തൽപരിശീലനത്തിലെയും നീന്തലിലെയും ലോക റെക്കോഡ് താരവും സംസ്ഥാനത്തെ മികച്ച ലൈഫ് ഗാർഡിനുള്ള അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ ടൂറിസം വകുപ്പിന്റെ പയ്യാമ്പലത്തെ ലൈഫ് ഗാർഡുമായ ചാൾസൺ ഏഴിമലയാണ് മുഖ്യ പരിശീലകൻ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശീലനം നല്കുന്നത്. 15 മുതൽ 35 വരെ വയസ്സുള്ളവർക്ക് വേണ്ടിയാണ് പരിശീലനമെങ്കിലും, ഇവരുടെ അഭാവത്തിൽ 13 മുതൽ 50 വയസ്സുവരെയുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9446773611.