കണ്ണൂർ ഉത്സവം മെഗാഷോ ഇന്ന്

Friday 24 February 2023 11:26 PM IST

കണ്ണൂർ : കേരള വിഷൻ ന്യൂസ് കണ്ണൂർ ഉത്സവം മെഗാ ഷോയും കേരള വിഷൻ ബ്രോഡ്‌ബാന്റ് നടത്തിയ സൂപ്പർ ഫാസ്റ്റ് സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതിയിൽ വിജയികളായവർക്കുള്ള സമ്മാനദാന വിതരണവും ഇന്ന് വൈകീട്ട് 5ന് പയ്യാമ്പലം ബീച്ച് റിസോർട്ടിൽ നടക്കും. രാമന്തളി സ്വദേശി നടവളപ്പിൽ മോഹനന് മാരുതി കാറും മലപ്പുറത്തെ ഹരിവർ മനുവിന് ബജാജ് പ്ളാറ്റിന ബൈക്കുമാണ് സമ്മാനമായി ലഭിച്ചത്. മെഗാ ഷോയിൽ മനോജ്.കെ.ജയൻ, അനുശ്രി, ദിവ്യ പിള്ള തുടങ്ങിയ സിനിമ താരങ്ങളും ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം പാസ് മുഖേനെയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.വിജയകൃഷ്ണൻ, രജീഷ്.എം.ആർ, എ.വി.ശശികുമാർ, സജീവ് കുമാർ.കെ, വിനീഷ് കുമാർ.എം എന്നിവർ പങ്കെടുത്തു.