പെരിഞ്ഞനം ഈസ്റ്റ് യു.പി വാർഷികാഘോഷം
Saturday 25 February 2023 1:50 AM IST
കയ്പമംഗലം : പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂൾ വാർഷികാഘോഷം ഇന്ന് രാവിലെ 10 ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു വാലിപ്പറമ്പിലിന് യാത്രഅയപ്പ് നൽകും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. ഇതോടനുബന്ധിച്ച് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഘടനാ വാർഷികം സുധാകരൻ മണപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ ഉദ്ഘാടനം ചെയ്യും. പ്രവാസി വ്യവസായി ഷമീർ മുഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, പഞ്ചായത്ത് അംഗം സുജിത സലീഷ് തുടങ്ങിയവർ പങ്കെടുക്കും.