പൂന്താനത്തിന്റെ വരികൾ പ്രചോദനാത്മകം

Saturday 25 February 2023 1:57 AM IST

ഗുരുവായൂർ: ജീവിതത്തിന്റെ ദാർശനിക സാരം മനുഷ്യന് ലളിതമായ ഭാഷയിൽ വ്യക്തമാക്കി തന്ന കവിയാണ് പൂന്താനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ നമ്മെ പ്രചോദിപ്പിക്കുന്ന വരികളാണ് അവ. 'വിശ്വമാനവന്റെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് പൂന്താനം കവിതകൾ പങ്കിടുന്നതെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൂന്താനത്തിന്റെ പേരിലുള്ള പുരസ്‌കാരം മലയാളികൾ നെഞ്ചേറ്റിയ കവിക്ക് നൽകാനാകാത്ത സാഹചര്യം നിർഭാഗ്യകരമാണ്. കവിയെ ആദരിക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്. ഇത് പൂന്താനത്തെയും വേദനിപ്പിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി.