പെരുവനം ഗ്രാമോത്സവത്തിന് തുടക്കം
Saturday 25 February 2023 2:00 AM IST
ചേർപ്പ് : പെരുവനം അന്തർദ്ദേശീയ ഗ്രാമോത്സവം ആരംഭിച്ചു. ഞെരുവിശ്ശേരി ഡോ.എൻ.വി.കൃഷ്ണവാരിയർ നഗറിൽ ആചാര്യസ്മൃതി നടന്നു. എൻ.വിയും ഭാഷാ പരിഷ്‌കരണവും എന്ന വിഷയത്തിൽ സെമിനാറിൽ ഡോ.വേണുഗോപാല പണിക്കർ, ഡോ.എം.ആർ.രാഘവ വാരിയർ, ഡോ.പി.പവിത്രൻ എന്നിവർ സംസാരിച്ചു. കെ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സി.എൻ.എൻ ബോയ്‌സ് ഹൈസ്‌കൂളിൽ പുതുച്ചേരി മുൻ ഗവർണർ കിരൺ ബേദി വിദ്യാർത്ഥിനികളുമായി സംവദിച്ചു. സർഗ്ഗ സംവാദത്തിൽ എം.മുകുന്ദൻ, പ്രവീൺ പരമേശ്വർ, ടി.പി.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം പുതുച്ചേരി മുൻ ഗവർണർ കിരൺ ബേദി ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടന്നു.