ഇൻഡോനേഷ്യയിൽ ഭൂചലനം

Saturday 25 February 2023 6:30 AM IST

ജക്കാർത്ത : ഇൻഡോനേഷ്യയിലെ ഹാൽമാഹെര ദ്വീപിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 1.32ന് ഹാൽമാഹെരയുടെ വടക്കൻ മേഖലയിൽ ഭൗമോപരിതലത്തിൽ നിന്ന് 99 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.