സമരവുമായി ഐ എൻ ടി യു സി
Sunday 26 February 2023 12:32 AM IST
തലയോലപ്പറമ്പ് . ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളാ ലോട്ടറി ഏജന്റ്‌സ് ആൻഡ് അസോസിയേഷൻ (ഐ എൻ ടി യു സി) സമരത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥയ്ക്ക് മാർച്ച് 16 ന് രാവിലെ 10 ന് തലയോലപ്പറമ്പിൽ സ്വീകരണം നൽകും. ആലോചനായോഗം തലയോലപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ ശശിധരൻ വളവേലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷിജോ പി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എൻ സി തോമസ്, എം ആർ ഷാജി, പോൾസൺ ആനിക്കുഴി, കെ എസ് ചന്ദ്രബോസ്, പി കെ അനിൽകുമാർ, രഘു മുള്ളോംകുഴി, പി കെ രവി, പി കെ രാജൻ, ഷിജിത്ത് മണി എന്നിവർ പങ്കെടുത്തു.